MY DIGESTS – DAILY CURRENT AFFAIRS
CURRENT AFFAIRS
20 / NOVEMBER / 2025
- ലോക ടെലിവിഷന് ദിനം
✅ നവംബർ 21
- 1996ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നവംബർ 21ആം തീയതി ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിക്കുകയുണ്ടായി.
- ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ടെലിവിഷൻ കണ്ടുപിടിച്ചത് ഫിലോ ടെയ്‌ലർ ഫാർൺസ്‌വർത്താണ്.
- ഇന്ത്യയിലെ തുടക്കം: 1959-ൽ ന്യൂ ഡൽഹിയിലാണ് ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ അവതരിപ്പിച്ചത്.
2 . റോഡ് ബ്ലോക്കാക്കി പാർക്കുചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താനും വാഹനത്തിന്റെ ചാവി ഉൾപ്പെടെ നഷ്ടപ്പെട്ടതെന്തും കണ്ടെത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ്
✅ റിംഗ്‌മീ എ.ഐ ആപ്പ്
3 . സൗദി അറേബ്യ യുഎസിന്റെ നാറ്റോ ഇതര സഖ്യകക്ഷി
- പ്രധാന നാറ്റോ ഇതര സഖ്യ രാജ്യമെന്ന പദവി ലഭിക്കുന്നതോടെ സാമ്പത്തികം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ സൗദിക്ക് പ്രത്യേക പദവിയും ആനുകൂല്യവും ലഭിക്കും.
- ഗൾഫ് മേഖലയിൽ കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നിവരും യു.എസിന്റെ നാറ്റോ ഇതര സഖ്യരാജ്യങ്ങളാണ്. ആകെ 19 രാജ്യങ്ങൾക്കാണ് യു.എസ് ഈ പദവി നൽകിയിട്ടുള്ളത്.
4 . കാൽ നൂറ്റാണ്ടിനു ശേഷം ലോകകപ്പിന് യോഗ്യത നേടുന്ന രാജ്യം
✅സ്കോട്ട്ലാൻഡ്
- 1998ലെ ലോകകപ്പിനുശേഷം ആദ്യമായി ആണ് സ്കോട്ട്ലാൻഡ് ഫിഫ ലോകകപ്പിന് അവസരം സ്വന്തമാക്കുന്നത്.
5 . കലാമണ്ഡലം നൃത്ത പഠന വിഭാഗം ഭരതനാട്യം ഹ്രസ്വകാല കോഴ്സിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ ആദ്യത്തെ ആൺകുട്ടി
✅ഡാനിയേൽ എൽദോ ജോസ്
6 . ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം
✅ ക്യുറസാവോ (കുറാസോ)
7 . ലോകകപ്പ് ടീമിന്റെ ഏറ്റവും പ്രായം കുടിയ പരിശീലകൻ
✅ ഡിക്ക് അഡ്വക്കേറ്റ്
8 . 56-ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി
✅ ഗോവ
- 81 രാജ്യങ്ങളിൽ നിന്നുള്ള 240 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
- ബ്രസീലിൽ നിന്നുള്ള ദ ബ്ലൂ ട്രെയ്ൽ ആണ് ഉദ്ഘാടന ചിത്രം.
- മലയാളചിത്രം സർക്കീട്ട് ഉൾപ്പെടെ 15 സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. തമിഴിൽ നിന്ന് അമരൻ, മറാഠിയിൽ നിന്ന് ഗോന്തൾ എന്നിവയാണ് ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള മറ്റു ചിത്രങ്ങൾ.
- എഐ ഫിലിം ഫെസ്റ്റിവൽ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
9 . റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന
✅ ഓപ്പറേഷൻ രക്ഷിത
10 . കേരളത്തിലെ ഏതു ധനകാര്യ സ്ഥാപനത്തിന്റെ വളർച്ചാതന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും മനുഷ്യ വിഭവശേഷിയുടെ ഉപയോഗവുമാണ് ഹാർവാഡ് സർവകലാശാലയിൽ പഠന വിഷയമാകുന്നത്
✅ മണപ്പുറം ഫിനാൻസ്
11 . 2025 നവംബറിൽ, വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന
✅ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
12 . 52 വർഷങ്ങൾക്ക് ശേഷം ഫിഫ ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടിയ രാജ്യം
✅ ഹെയ്തി
13 . 2025 നവംബറിൽ, സുപ്രീംകോടതി റദ്ദാക്കിയ വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സർവീസ് വ്യവസ്ഥകളും നിഷ്കർഷിക്കുന്ന നിയമം
✅ 2021ലെ ട്രൈബ്യൂണൽ റീഫോംസ് നിയമം




