MY DIGESTS – DAILY CURRENT AFFAIRS
CURRENT AFFAIRS
21 / NOVEMBER / 2025
1 . നവംബർ 21
✅ ലോക ടെലിവിഷൻ ദിനം, ലോക മത്സ്യബന്ധന ദിനം, സി വി രാമൻ ചരമദിനം
2 . റഷ്യ വികസിപ്പിച്ചിട്ട ക്യാൻസർ പ്രതിരോധ വാക്സിൻ
✅ Pembrori (പെംബ്രോറി)
● Pembrori വാക്സിന് ഔദ്യോഗിക അംഗീകാരം നൽകിയ ആദ്യ രാജ്യം
✅ വിയറ്റ്നാം
● റഷ്യ വികസിപ്പിച്ച മറ്റൊരു ക്യാൻസർ വാക്സിൻ
✅ Enteromix (എന്ററോമിക്സ്)
3 . ഇന്ത്യ ഏത് രാജ്യത്തിൽ നിന്നുമാണ് എം982 എ1′ എക്സ്‌കാലിബർ ഗൈഡഡ് പീരങ്കിയുണ്ടകളും (ആർട്ടിലറി പ്രൊജറ്റൈൽ) ‘എഫ്‌ജിഎം-148’ ജാവലിൻ ടാങ്ക് വേധ മിസൈൽ സംവിധാനവും വാങ്ങുന്നത്
✅ അമേരിക്ക
4 . IIT ബോംബെയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് അധ്യക്ഷനായി നിയമിതനായ മുൻ ഐഎസ്ആർഒ ചെയർമാൻ
✅ കെ. രാധാകൃഷ്ണൻ
5 . നിതീഷ് കുമാർ ഏത് സംസ്ഥാനത്താണ് പത്താംതവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
✅ ബീഹാർ
● രാഷ്ട്രീയ പാർട്ടി
✅ ജെ ഡി യു Janata Dal (United)
● ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ആണ് ഉപമുഖ്യമന്ത്രിമാർ.
6 . മന്ത്രിസഭയിൽ അംഗമായ അർജുന അവാർഡ് ജേതാവായ ഷൂട്ടിംഗ് താരം
✅ ശ്രേയഷി സിംഗ്
7 . 20-ാമത് G20 ഉച്ചകോടിക്ക് വേദിയാകുന്നത്
✅ ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക
● സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക്, സെബി, പിഎഫ്ആർഡിഎ എന്നിവയുടെ നിയന്ത്രണത്തിനുകീഴിൽ വരുന്ന സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന നമ്പറിന് പ്രത്യേക സീരീസ് അനുവദിക്കാൻ ട്രായ് തീരുമാനിച്ചു.
● 1600 എന്നു തുടങ്ങുന്ന പത്തക്ക നമ്പറുകളാണ് സാമ്പത്തിക സേവനങ്ങൾക്കുമാത്രമായി അനുവദിക്കുന്നത്.
8 . ഏതു സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പാണ്,സർക്കാർ സ്കൂളിലും കോളജിലും കൂടുതൽ വിദ്യാർഥികൾക്കു പ്രവേശനം നൽകുന്ന പ്രധാനാധ്യാപകർക്ക് സൗജന്യ വിദേശയാത്ര പാക്കേജ് പ്രഖ്യാപിച്ചത്
✅ കർണാടക വിദ്യാഭ്യാസ വകുപ്പ്
9 . ആഫ്രിക്കയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള വാർഷിക പുരസ്കാരത്തിന് അർഹനായത്
✅ അഷറഫ് ഹക്കീമി
10 . 2025 നവംബറിൽ, ഇന്ത്യയുടെ ഫിഫ റാങ്ക്
✅ 142
11 . 31-ാം യു എൻ കാലാവസ്ഥ ഉച്ചകോടി (COP 31) വേദിയാകുന്ന രാജ്യം
✅ തുർക്കി
● COP 30 വേദി
✅ ബ്രസീൽ
12 . ഇന്റർസ്റ്റെല്ലാർ മേഖലയിൽ നിന്നു സൗരയൂഥത്തിലേക്കെത്തിയ 3ഐ/അറ്റ്ലസ് അന്യഗ്രഹപേടകം അല്ലെന്നും വാൽനക്ഷത്രം ആണെന്നും കണ്ടെത്തിയത്
✅ നാസ
13 . മിസ്സ് യൂണിവേഴ്‌സ് 2025 കിരീടം നേടിയത്
✅ ഫാത്തിമ ബോഷ് ( മെക്സിക്കൻ മോഡൽ )
14 . ‘ദ സ്റ്റേറ്റ് ഓഫ് ദ വേൾഡ്സ് ചിൽഡ്രൻ 2025: എൻഡിങ് ചൈൽഡ് പോവർട്ടി’ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സംഘടന
✅ UNICEF
● യുനിസെഫ് ഇന്ത്യ പ്രതിനിധി
✅ സിന്തിയ മെക്കഫ്രൈ



