MY DIGESTS  –  DAILY CURRENT AFFAIRS

CURRENT AFFAIRS

30 / NOVEMBER / 2025

 

1 . 2025 നവംബറിൽ ശ്രീലങ്കയിൽ വൻ നാശം വിതച്ച ചുഴലിക്കാറ്റ് (ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് )
✅ ഡിറ്റ‌് വാ

2 . ഇൻഡോനേഷ്യയിലും തായ്ലൻഡിലും മലേഷ്യയിലും നാശം വിതച്ച ചുഴലികാറ്റ് (മലാക്ക കടലിടുക്കിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്)

✅ സെന്യാർ

3 . സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ

✅ റസൂൽ പൂക്കുട്ടി

4 . നാസ – ഐഎസ്ആർഒ സംയുക്ത ദൗത്യമായ നൈസാർ ഉപഗ്രഹത്തിന്റെ 12 മീറ്റർ വ്യാസമുള്ള റിഫ്ലക്ടർ ആന്റിന വിടർത്തുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കി.

● ആദ്യമായാണ് വലിയ റിഫ്ലക്ടർ ആന്റിന ബഹിരാകാശത്തുവെച്ച് വിടർത്തുന്നത്.

● ജൂലായ് 30-നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന(ISRO) ഉപഗ്രഹം വിക്ഷേപിച്ചത്

5 . ഇന്ത്യൻ വനിത ബോക്സിങ് ടീമിന്റെ പുതിയ പരിശീലകൻ

✅ സാന്റിയാഗോ നിയെവ

6 . ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട് പ്രകാരം ഏഷ്യൻ പവർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

✅ 3

7 . ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സി നിയമനവുമായി ബന്ധപ്പെട്ട കമ്മിറ്റി

✅ ധൂലിയ കമ്മിറ്റി

8 . 2025 നവംബറിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വ്യക്തി
✅ ശ്രീപ്രകാശ് ജയ്‌സ്വാൾ

9 . നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ (ജൂലൈ- സെപ്റ്റംബർ) ഇന്ത്യ രേഖപ്പെടുത്തിയ വളർച്ച നിരക്ക്

✅ 8.2%

10 . അധിനിവേശ പലസ്തീൻ മേഖല സംബന്ധിച്ച യുഎൻ അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി നിയമിതനായത്

✅ ഡോ. എസ്. മുരളീധർ

11 . 2025 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്
✅ ഡിറ്റ് വാ (ദിത്വാ) ചുഴലിക്കാറ്റ്

● ദിത്വാ എന്ന പേര് യമൻ നിർദേശിച്ചതാണ്

● മലയിടുക്കിലെ ആഴം കുറഞ്ഞ ജലാശയം (ലഗൂൺ) എന്നർഥം.

12 . ചുഴലികാറ്റിൽ നാശനഷ്ടം സംഭവിച്ച ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്ത ഓപ്പറേഷൻ

✅ ഓപ്പറേഷൻ സാഗർ ബന്ധു

13 . 2025 നവംബറിൽ അന്തരിച്ച മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎ

✅ കാനത്തിൽ ജമീല

● കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

14 . ഗവർണറുടെ ആസ്ഥാനമായ രാജ്ഭവന്റെ പുതിയ പേര്

✅ ലോക്ഭവൻ

15 . സോൾലൈറ്റ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2025 ലെ എം ടി വാസുദേവൻ നായർ സംസ്ഥാന പുരസ്കാരത്തിന് അർഹനായത്

✅ ഡോ. ജോർജ് ഓണക്കൂർ

16 . കേന്ദ്രപരോക്ഷനികുതി കസ്റ്റംസ് ബോർഡിന്റെ(സിബിഐസി) പുതിയ ചെയർമാനായി നിയമിതനായത്

✅ വിവേക് ചതുർവേദി

17 . 2025 നവംബറിൽ ഇന്ത്യ 7995 കോടിയുടെ പ്രതിരോധ കരാറിൽ ഒപ്പുവെച്ച രാജ്യം

✅ അമേരിക്ക

18 . 2026 ഒക്ടോബർ 31ന് ആരംഭിക്കുന്ന കുംഭമേളയ്ക്ക് വേദിയാകുന്നത്

✅ നാസിക്

19 . 2025 നവംബറിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് നാടകകൃത്ത്

✅ ടോം സ്റ്റൊപാർഡ്