APJ അബ്ദുൽ കലാം

1. എ.പി.ജെ. അബ്ദുൾ കലാം ജനിച്ച വർഷം

☑️ 1931 ഒക്ടോബർ 15

2. എ.പി.ജെ. അബ്ദുൾ കലാം ജനിച്ച സ്ഥലം
3. ☑️ തമിഴ്‌നാട്ടിലെ രാമേശ്വരൻ

3. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ മുഴുവൻ പേര്

☑️ അവുൽ പക്കീർ ജൈനുലബ്ദീൻ അബ്ദുൾ കലാം

4. എ.പി.ജെ. അബ്ദുൾ കലാം ആരംഭിച്ച ഇ-വാർത്താ പത്രം

☑️ ബില്യൺ ബീറ്റ്സ്.

5. പീപ്പിൾസ് പ്രസിഡന്റ്

☑️ എ.പി.ജെ. അബ്ദുൾ കലാം

6. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാമിന്റെ കാലാവധി

☑️ 2002 മുതൽ 2007 വരെ

7. എ.പി.ജെ. അബ്ദുൾ കലാമിന് ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ലഭിച്ച വർഷം

☑️ 1997

8. സിയാച്ചിൻ ഹിമാനി സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി.

☑️ എ.പി.ജെ. അബ്ദുൾ കലാം

9. എ.പി.ജെ. അബ്ദുൾ കലാമിന് ഭാരതരത്നം ലഭിച്ച വർഷം

☑️ 1997

10. ഭാരതരത്നം ലഭിച്ച രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതി

☑️ എ.പി.ജെ. അബ്ദുൾ കലാം

11. ഇന്ത്യയുടെ മിസൈൽ മാൻ

☑️ എ. പി. ജെ അബ്ദുൽ കലാം

12. എ.പി.ജെ. അബ്ദുൾ കലാം മരിച്ച സ്ഥലം

☑️ മേഘാലയയിലെ ഷില്ലോങ്

13. എ.പി.ജെ. അബ്ദുൾ കലാം മരിച്ച വർഷം

☑️ 2015 ജൂലൈ 27

14. എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ

☑️ അഗ്നിചിറകുകൾ

15. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ട്വിറ്റർ അക്കൗണ്ട്

☑️ കലാമിന്റെ ഓർമ്മയ്ക്കായി

apj abdul kalam

16. ഐക്യരാഷ്ട്രസഭ ലോക വിദ്യാർത്ഥി ദിനം ആഘോഷിക്കാൻ തീരുമാനിച്ച ദിവസം
☑️ ഒക്ടോബർ 15 (എപിജെയുടെ ജന്മദിനം)

17. തിരുവനന്തപുരം സാങ്കേതിക സർവകലാശാല ഇപ്പോൾ എന്നറിയപ്പെടുന്നു
☑️ “എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല”

18. എപിജെ അബ്ദുൾ കലാം മാർഗ് സ്ഥിതി ചെയ്യുന്നത്
☑️ കൊച്ചിയിലാണ്

19. അബ്ദുൾ കലാം ദ്വീപ് സ്ഥിതി ചെയ്യുന്നത്
☑️ ഒഡീഷയിലാണ്

20. എപിജെ അബ്ദുൾ കലാം യുവ അവാർഡ് ജേതാവ്
☑️ എൻ. വളർമതി

21. “ഇന്ത്യയുടെ ജനങ്ങളുടെ പ്രസിഡന്റ്”
☑️ എപിജെ അബ്ദുൽ കലാം

22. ‘വിംഗ്‌സ് ഓഫ് ഫയർ’ എന്ന ഡോ. കലാമിന്റെ ആത്മകഥ ആരുമായി സഹകരിച്ച് എഴുതിയത്ആണ്
☑️ അരുൺ തിവാരി

23. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതി
☑️ എപിജെ അബ്ദുൽ കലാം

24. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി അദ്ദേഹം സേവനമനുഷിടിച്ച കാലയളവ്
☑️ 2002 മുതൽ 2007

25. പത്മഭൂഷൺ
☑️ 1981 ൽ

26. പത്മവിഭൂഷൺ
☑️ 1990 ൽ

27. ,ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദി പവർ വിത്തിൻ ഇന്ത്യ’ എന്നത് എഴുതിയത്
☑️ എപിജെ അബ്ദുൽ കലാം ( രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളുടെ ഒരു സമാഹാരമാണ്)

28. ഡിആർഡിഒ സ്മാരകം നിർമ്മിച്ചത് എവിടെ
☑️ തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള പെയ് കരുമ്പു

29. കലാമിന്റെ പിതാവ് ജോലി
☑️ ജൈനുലബ്ദീൻ ഒരു ബോട്ട് ഉടമയും ഒരു പ്രാദേശിക പള്ളിയിലെ ഇമാം

30. ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ കോളേജ്
☑️ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജ്

31. ‘എന്റെ യാത്ര: സ്വപ്നങ്ങളെ പ്രവർത്തനങ്ങളാക്കി മാറ്റുന്നു’ പ്രസിദ്ധീകരിച്ച വർഷം
☑️ 2013 ൽ

32. ഡോ. ​​എ.പി.ജെ അബ്ദുൾ കലാമും വൈ.എസ്. രാജനും ചേർന്ന് എഴുതിയ പുസ്തകം
☑️ ഇന്ത്യ 2020: എ വിഷൻ ഫോർ ദി ന്യൂ മില്ലേനിയം

33. ഡോ. കലാമിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട വീലർ ദ്വീപ് ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

☑️ ഒഡീഷ ( മിസൈൽ പരീക്ഷണ കേന്ദ്രമായ ഈ ദ്വീപ് ഒഡീഷ തീരത്ത് സ്ഥിതി ചെയ്യുന്നു )

34. ദി ലുമിനസ് സ്പാർക്സ്: എ ബയോഗ്രഫി ഇൻ വേഴ്‌സ് ആൻഡ് കളേഴ്‌സ്
☑️ കവിതകളുടെ ഒരു പുസ്തകമാണ്

35. അദ്ദേഹത്തിന്റെ പ്രസിഡന്റ് ജീവിതത്തെ വിവരിക്കുന്ന പുസ്തകം
☑️ ടേണിംഗ് പോയിന്റുകൾ: വെല്ലുവിളികളിലൂടെയുള്ള ഒരു യാത്ര

36. ഡോ. കലാമിന്റെ ജന്മസ്ഥലമായ രാമേശ്വരം തമിഴ്നാട്ടിലെ ഒരു ദ്വീപ് പട്ടണമാണ്. ഏത് ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
☑️ രാമേശ്വരം പാമ്പൻ ദ്വീപിൽ

37. ഡോ. കലാമിന്റെ പ്രധാന ഉപദേഷ്ടാവ്
☑️ ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ ഡോ. വിക്രം സാരാഭായ്

38. യുകെയിലെ റോയൽ സൊസൈറ്റി ഡോ. കലാമിന് നൽകിയ അവാർഡ് ഏതാണ്
☑️ റോയൽ സൊസൈറ്റി ഓഫ് എഡിൻബർഗിന്റെ ഓണററി ഫെലോ

39. കിംഗ് ചാൾസ് II മെഡൽ ലഭിച്ച വർഷം
☑️ 2007

40. ഡോ. ​​കലാമും എ. ശിവതാണു പിള്ളയും ചേർന്ന് രചിച്ച പുസ്തകം
☑️ മിഷൻ ഇന്ത്യ

41. യു ആർ ബോൺ ടു ബ്ലോസം എന്ന പുസ്തകം എഴുതിയത് ആരൊക്കെ
☑️ ഡോ. ​​കലാമും ആർ.കെ. പ്രസാദും ചേർന്ന് എഴുതിയതാണ്

42. ഇന്റർനാഷണൽ വോൺ കാർമാൻ വിംഗ്സ് അവാർഡും, ഹൂവർ മെഡലും ലഭിച്ച വർഷം
☑️ 2009-ൽ അമേരിക്ക

43. ആദ്യത്തെ തദ്ദേശീയ ഉപരിതല-തല മിസൈലായ പൃഥ്വിയുടെ ചീഫ് പ്രോജക്ട് കോർഡിനേറ്റർ
☑️ എപിജെ അബ്ദുൽ കലാം

44. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ച വർഷം
☑️ 2015 ജൂലൈ 27 ന്

45. ഡോ. എ.പി.ജെ. അബ്ദുൾ കലാം ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്തത് എന്ന്
☑️ 2017 ജൂലൈയിൽ

ഉദ്ധരിണികൾ

 

” രാജ്യത്തെ ഏറ്റവും മികച്ച തലച്ചോറുകളെ ക്ലാസ് മുറിയിലെ അവസാന ബെഞ്ചുകളിൽ കണ്ടെത്താം “

” പരാജയം എന്ന രോഗത്തെ കൊല്ലാൻ ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഏറ്റവും നല്ല മരുന്ന് “

” ജീവിതം എന്നത് ശാശ്വതമായ അറിവിനായുള്ള അന്വേഷണമാണ് “

” ലക്ഷക്കണക്കിന് ആറ്റങ്ങൾ കൊണ്ടാണ് മനുഷ്യശരീരം ഉാക്കിയതെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്… ഉദാഹരണത്തിന് എന്നെ സൃഷ്ടിച്ചിരിക്കുന്നത് 5.8X1027 ആറ്റങ്ങൾ കൊണ്ടാണ് “

” മനുഷ്യ കുലത്തിനു ലഭിച്ചിരിക്കുന്ന സുന്ദരമായ സമ്മാനമാണ് സയൻസ്.
അതിനെ വികൃതമാക്കരുത് “

” ആനന്ദാധിരേകത്തിൽ നിന്ന്, അല്ലെങ്കിൽ ആഴമുള്ള വേദനയിൽ നിന്നാണ് കവിത ജനിക്കുന്നത് “

” യൗവനകാലത്ത് ആത്മവിശ്വാസം കൂടും ഭാവന തുടങ്ങിയവ കൂടൂം. മുൻവധി കുറയും എന്നാണ് എന്റെ കാഴ്ചപ്പാട് “

” നിങ്ങളുടെ കണ്ണീരിന്റെ വില അറിയാത്തവർക്ക് വേണ്ടി ഒരിക്കൽപോലും നിങ്ങൾ കരഞ്ഞു പോകരുത് “

” മനുഷ്യന് ബുദ്ധിമുട്ടുകൾ ആവശ്യമാണ്. കാരണം വിജയം ആസ്വദിക്കാൻ അവ അത്യാവശ്യമാണ് “

” വിജയിക്കാൻ ഞാൻ എടുത്തിട്ടുളള തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ പരാജയം ഒരിക്കലും എന്നെ പിന്തളളുകയില്ല “

” ഒരു പ്രാവശ്യം കണ്ടാൽ അത് സ്വ‌പ്നം രണ്ട് പ്രാവശ്യം കണ്ടാൽ അത് ആഗ്രഹം പല പ്രാവശ്യം കണ്ടാൽ അത് ലക്ഷ്യം “

” സ്വപ്നം കാണുക ആ സ്വപ്നങ്ങളെ ചിന്തിക്കുക ആ ചിന്തകളെ പ്രവർത്തിയിലൂടെ സ്വന്തമാക്കുക “

” ആദ്യ പരാജയം അഭിമുഖീകരിക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം വിജയകരമായ ഒരു കണക്ക് പോലും തുടങ്ങുന്നത് ‘സീറോയിൽ’ നിന്നാണ് “

” നിങ്ങൾക്ക് സൂര്യനെപ്പോലെ പ്രകാശിക്കണമെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തുക “