സസ്യശാസ്ത്രം ( Botany )
സസ്യശാസ്ത്രം ( Botany )
സസ്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആണ് സസ്യ ശാസ്ത്രം. സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്ന ജീവികളാണ് സസ്യങ്ങൾ. വ്യക്ഷങ്ങൾ, ഓഷധികൾ കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിത നിറമുള്ള ആൽഗകൾ എന്നിവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നവയാണ്. പുഷ്‌പിക്കുന്ന സസ്യങ്ങൾ, പുഷ്‌പിക്കാത്ത സസ്യങ്ങൾ എന്നിങ്ങനെ രണ്ടുതരം സസ്യങ്ങളാണ് ഉള്ളത്.
അടിസ്ഥാന വസ്തുതകള്
- ജീവികൾ അധിവസിക്കുന്ന ഭൗമഭാഗങ്ങളെ ജൈവമണ്‌ഡലം (Biosphere) എന്നുവിളിക്കുന്നു. കര, ജലം, അന്തരീക്ഷം എന്നിവ ജൈവമണ്‌ഡലത്തിൽ ഉൾപ്പെടുന്നു.
- സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം : ക്രെസ്കോഗ്രാഫ്
- കോശത്തിലെ പവർ ഹൗസ് : മൈറ്റോ കോൺട്രിയ
- കോശഭിത്തി നിർമിച്ചിരിക്കുന്നത് : സെല്ലുലോസ്
- മാംസ്യ സംശ്ലേഷണത്തിന് സഹായിക്കുന്ന കോശാംഗങ്ങൾ : റൈബോസോമുകൾ
- സസ്യകോശങ്ങളിൽ കാണുന്ന പച്ച നിറമുള്ള ജൈവകണം : ഹരിതകം
- ഒരു സ്ഥലത്തുള്ള സസ്യവിഭാഗം flora. ജന്തുവിഭാഗം : fauna
ജന്തുശാസ്ത്രം (Zoology)
ജീവശാസ്ത്രത്തിലെ ഒരു പ്രധാന വിഭാഗമാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും പ്രധാനമായും രണ്ട് വലിയ രാജ്യങ്ങളായി (Kingdoms) തിരിക്കുമ്പോൾ:
സസ്യലോകം (Plant Kingdom) – സസ്യങ്ങൾ
ജന്തുലോകം (Animal Kingdom) – ജന്തുക്കൾ
ജന്തുക്കളെയും അവയുടെ ഘടന, സ്വഭാവം, വളർച്ച, വർഗ്ഗീകരണം, പരിസ്ഥിതി ബന്ധം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ജന്തുശാസ്ത്രം (Zoology).